Mizhi Malarukal Lyrics – Rani Padmini

Song Video

Song Lyrics in Malayalam

മിഴി മലരുകൾ ഇളകാതായി…
ഒരുകോടി വർണ്ണങ്ങളെ തലോടി…
ഇതുവരെയറിയാതെ പോയി…
ഏകാന്തമജ്ഞാതമാം ഈ ഭൂമി
എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ…
കാണാൻ…ആടാൻ…പാടീടുവാൻ…
എന്നോമൽ സ്വപ്നങ്ങൾ ഇടം വലം നില്പൂ…
കാണാൻ…ആടാൻ…പാടീടുവാൻ…..

മഴമുകിലുകൾ താഴെയിറങ്ങി
ആകാശ താരങ്ങളോ തിളങ്ങി…(2)
ഇന്നോളം എന്നുള്ളം പറഞ്ഞതാണെല്ലാം
നേരായ്…നേരേ വന്നീടവേ….
ഇന്നോളം എന്നുള്ളം പറഞ്ഞതാണെല്ലാം…
നേരായ്…നേരേ വന്നീടവേ….

ഒരു പുതുശലഭം പോലെ…
ഈറൻ ഇലച്ചാർത്തിലെ…കൂടിൽ…
ചിറകുകൾ അഴകോടെ നീർന്നു
ആത്മാവിനാനന്ദമായ് വിടർന്നു
എൻമുന്നിൽ കണ്‍മുന്നിൽ പിറന്നൊരീ ലോകം
അറിയാൻ…കൂടെ പോകാമിനി….

പല വഴികൾ പല നദികൾ തേടി
ജീവന്റെ സൗവർണ്ണമാകും തടങ്ങൾ
കടലുകളിൽ അലനുരകളിലാടി
തീരാത്ത സംഗീതമായ് തുളുമ്പീ….
എന്നെന്നോ പണ്ടെന്നോ വരഞ്ഞതാണുള്ളിൽ
ആരോ….ഏതോ രൂപങ്ങളായ്….

Song Lyrics in English

Mizhi malarukal ilakaathaayi
orukodi varnnangale thalodi…
ithuvare ariyaathe poyi…
ekaantham anjaathamaam ee bhoomi
ennomal swapnangal idam valam nilppuu
kaanaan…aadaan…paadeeduvaan…
ennomal swapnangal idam valam nilppuu…
kaanaan…aadaan…paadeeduvaan…..

mazha mukilukal thaazheyirangi
aakaasha thaarangalo thilangi…(2)
innolam ennullam paranjathaanellaam
neraay…nere vanneedave….
innolam ennullam paranjathaanellaam…
neraay…nere vanneedave….

oru puthu shalabham pole…
eeran ilachaarthile…koodil…
chirakukal azhakode neernnu
aathmaavinaanandamaay vidarnnu
en munnil kan munnil pirannoree lokam
ariyaan…koode pokaamini….

pala vazhikal pala nadikal thedi
jeevante sauvarnnamaakum thadangal
kadalukalil alanurakalilaadi
theeraatha sangeethamaay thulumpee….
ennenno pandenno varanjathaanullil
aaro….etho roopangalaay….

Facebook Comments