Mele Manathe Neelappulayikku Lyrics – Koottu Kudumbam

Song Video

Song Lyrics in Malayalam

മേലേമാനത്തെ നീലിപ്പുലയിക്കു
മഴ പെയ്താൽ ചോരുന്ന വീട്
അവളെ സ്നേഹിച്ച പഞ്ചമിചന്ദ്രനു
കനകം മേഞ്ഞൊരു നാലുകെട്ട്
പുഞ്ചപ്പാടത്തു പൊന്നുംവരമ്പത്ത്
പെണ്ണും ചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണും ചെറുക്കനും കണ്ടൂ
പെണ്ണിനു താമരപ്പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം ( മേലേ..)
വെട്ടാക്കുളമവൻ വെട്ടിച്ചൂ
കെട്ടാപ്പുരയവൻ കെട്ടിച്ചൂ
വിത്തു വിതച്ചാൽ മുളക്കാത്ത പാടം
വെള്ളിക്കലപ്പ കൊണ്ടുഴുതിട്ടൂ (മേലേ…)
പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു
പെണ്ണിനു പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം (മേലേ…)

Facebook Comments