Maya Nagarame Lyrics – Kanal

Song Video

Song Lyrics in Malayalam

മായാനഗരമേ……. മണൽക്കടലിനഴകെ
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ ..
പ്രളയം നുരയും കളിയാട്ടം…ആ……
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും ..
മായാനഗരമേ.. മണൽക്കടലിനഴകെ..

അന്ന് നമ്മൾ ഉറങ്ങിയില്ല
വിടർന്നുള്ളിൽ ചുവന്നല്ലോ ഉത്സവയാമം
ഇല്ലുറക്കുകയില്ല രാത്രികൾ ഉഷ്ണപക്ഷക്കാലം
അരുടച്ചുവലിച്ചെറിഞ്ഞീ ദാരുമോഹന രൂപം
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ ..
പ്രളയം നുരയും കളിയാട്ടം…ആ
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും ..
മായാനഗരമേ.. മണൽക്കടലിനഴകെ..

ഓർത്തു നമ്മൾ മറന്നു കാലം
ഇറുത്തില്ലീ കൈകളാലൊരു പൂവിതൾ പോലും
വീണ്ടുമെന്തിനെടുത്തു തന്നേരായുധങ്ങൾ നീയും
കൊന്നു തിന്നുകയെന്നു ചൂണ്ടി
തേര് നീങ്ങുകയാണോ.. തേര് നീങ്ങുകയാണോ..
മായാനഗരമേ.. മണൽക്കടലിനഴകെ..
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ ..
പ്രളയം നുരയും കളിയാട്ടം…ആ
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും ..

Facebook Comments