Manusyan Mathangale Lyrics – Achanum Baappayum

Song Video

Song Lyrics in Malayalam

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു …
(മനുഷ്യൻ)

ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാ‍ലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു …
(മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു …
(മനുഷ്യൻ)

Facebook Comments