Manjal Prasaadavum.. Lyrics – Evergreen Songs

Song Lyrics in Malayalam

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി. (2)

ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ….
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ….

കുന്നിമണി ചെപ്പില്‍നിന്നും,
ഒരുനുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു,
ഓ ഓ ഓ, ഞാന്‍ തൊട്ടെടുത്തു! (2)

എന്‍വിരല്‍ത്തുംബില്‍നിന്നാ വര്‍ണ്ണരേണുക്കള്‍,
എന്‍നെഞ്ചിലാകെപ്പടര്‍ന്നു, ഒരു
പൂങ്കുലര്‍ വേള വിടര്‍ന്നു!
ഓ ഓ ഓ …. പൂങ്കുലര്‍ വേള വിടര്‍ന്നു!
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ….

പിന്നെ ഞാന്‍, പാടിയോരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു! (2)
അന്തിമയങ്ങിയ നേരത്ത്, നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി,
എന്‍റെ നെഞ്ചിലെ മൈനയും തേങ്ങി,
ഓ ഓ ഓ …. നെഞ്ചിലെ മൈനയും തേങ്ങി!

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി,
മഞ്ഞക്കുറി മുണ്ടും ചുറ്റി.
ഇന്നെന്‍റെ മുറ്റത്തെ, പൊന്നോണപ്പൂവേ, നീ
വന്നു ചിരിതൂകി നിന്നൂ,
വന്നു ചിരിതൂകി നിന്നൂ.
ഓ ഓ ഓ ….
വന്നു ചിരിതൂകി നിന്നൂ.
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ….

Facebook Comments