Manchadi Mazha Lyrics – Rock N Roll

Song Video

Song Lyrics in Malayalam

മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ
പഞ്ചാര മണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂ മുല്ലെ നിലാ മുല്ലെ
പൂക്കാലം വിളിക്കുന്നു വാ വാ [ മഞ്ചാടി മഴ…
തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം
കൊതിയായതിൽ നീന്താൻ അലമാലയായ്
അലിവോടെയെന്തൊ പറയുന്നതാരെൻ
പ്രിയമാർന്ന പൂപാട്ടിൻ ശ്രുതിയെന്ന പോലെ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളായ്
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീണമായ് [മഞ്ചാടി മഴ…

അനുരാഗിമാരായ് ഇരു താരങ്ങൾ
നറു വെണ്ണിലാ പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ ദളമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികെയലിഞ്ഞു പെയ്ത മഴതുള്ളിയായ് മനം (മഞ്ചാടി മഴ…)

Facebook Comments