Kasthuri Thailamitta Lyrics – Kadalpalam

Song Video

Song Lyrics in Malayalam

കസ്തൂരി തൈലമിട്ടു മുടി മിനുക്കീ
മുത്തോടു മുത്തു വെച്ച വള കിലുക്കീ കൈയ്യിൽ
മുത്തോടു മുത്തു വെച്ച വള കിലുക്കീ
മന്ദാര കുളങ്ങരെ കുളിച്ചൊരുങ്ങീ
മംഗല്യതട്ടമിട്ട പുതുക്കപ്പെണ്ണ്
മാറിൽ മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ് (കസ്തൂരി…)

എന്നും പതിനാറ് വയസ്സാണ് ഖൽബിൽ
ഏതു നേരവും കനവാണ് ഉള്ളിൽ ഏതു നേരവും കനവാണ് (2)
പടിഞ്നാറൻ കടൽക്കരെ പകലന്തി മയങ്ങുമ്പോൾ
ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ് (2)
പുതുമുത്തമണിയിച്ചും പുളകങ്ങൾ പുതപ്പിച്ചും
പുന്നാരം തരുമൊരു പുതുമാരൻ (2) [കസ്തൂരി..]

എന്നും കിളിവാതിൽ തുറക്കുമ്പോൾ അവൻ
നിന്നെ മുട്ടി വിളിക്കുമ്പോൾ നിങ്ങൾ
നെഞ്ചുരുമ്മിയുറങ്ങുമ്പോൾ
പതിനാലാം ബഹറിലെ പവിഴക്കൽ പടവിലെ
പനിനീർപൂവിറുത്തു നീ നൽകേണം (2)
തളിർ വെറ്റ തെറുക്കണം തളികയിൽ കൊടുക്കണം
താമര വിശറികൾ വീശേണം (2) [ കസ്തൂരി..]

Facebook Comments