Kanninum Kannadikkum Lyrics – Achanum Baappayum

Song Video

Song Lyrics in Malayalam

കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു
കസ്തൂരി മറുകുള്ള വർണ്ണക്കിളീ
മാറത്തു കൊടിയുള്ള പെരുന്നാൾ പൂമ്പിറ പോലെ
മാനത്തു വളരേണ്ട സ്വർണ്ണക്കിളീ നീ സ്വർണ്ണ ക്കിളീ

പഞ്ചാര പന്തലുള്ള ഖൽബിന്റെ പൂമുഖത്ത്
പുന്നാര പൂവള്ളി പടരും പോലെ
സൂര്യപട ത്തട്ടമിട്ട് പുഷ്പ പാദസരമിട്ട്
സ്വർഗ്ഗത്തെ ഹൂറിയായ് നീ വളർന്നൂ അത്
സ്വപ്നത്തിലെന്ന പോലെ നോക്കി നിന്നൂ
ഞാൻ നോക്കി നിന്നൂ [കണ്ണിനും]

ചിന്തൂര പട്ടുടുത്ത ചിങ്കാരമൊട്ടിനുള്ളിൽ
മൊഞ്ചുള്ള യൌവനം നിറയും നാളിൽ (2)
പാതി പൂത്ത പുഞ്ചിരിയിൽ പീലി മിഴി കോണുകളിൽ
പ്രേമത്തിൻ പാനപാത്രം നീട്ടി നിന്നൂ അത്
തീരാത്ത ദാഹവുമായ് നോക്കി നിന്നൂ
ഞാൻ നോക്കി നിന്നൂ [കണ്ണിനും]

Facebook Comments