Kalyani Kalavani Lyrics – Anubhavangal Paalichakal

Song Video

Song Lyrics in Malayalam

കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജക്ക്
പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക് ( കല്യാണി..)

നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളക്കണൊണ്ടോ തത്തമ്മെ…
കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരൊ
കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2) [കല്യാണീ…

നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ
നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ…
പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരൊ
പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ (കല്യാണി..)

Facebook Comments