Indraneela Yavanika Lyrics – Koottu Kudumbam

Song Video

Song Lyrics in Malayalam

ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിൻറെ
രഹസ്യകാമുകൻ വരുമോ….

അർദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തിൽ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു…
കാറ്റത്തു കിളിവാതിൽ താനെ തുറന്നപ്പോൾ
കൈകൊണ്ടു മാറിടം മറച്ചു…
നീ കൈകൊണ്ടു മാറിടം മറച്ചു….

മഞ്ജുപീതാംബരം മഞ്ഞിൽ നനച്ചു നീ
പഞ്ചലോഹക്കട്ടിൽ അലങ്കരിച്ചു
മാണിക്യമെതിയടി കാലൊച്ച കേട്ടപ്പോൾ
നാണിച്ചു നിൻ മുഖം കുനിച്ചു..
നീ നാണിച്ചു നിൻ മുഖം കുനിച്ചു…

Facebook Comments