Deepam Undengil Lyrics – Karipuranda Jeevithangal

Song Lyrics in Malayalam

ദീപം ഉണ്ടെങ്കില്‍ നിഴലു വരും. ജീവിതം ഉണ്ടെങ്കില്‍ മരണം വരും …
പാതി വഴി ചെന്നാലും പടച്ചോന്‍ വിളിക്കുമ്പോള്‍
പോയേ തീരു..മനുഷ്യൻ പോയേ തീരു
ദീപം ഉണ്ടെങ്കില്‍ നിഴലു വരും. ജീവിതം ഉണ്ടെങ്കില്‍ മരണം വരും …

കഥനപുകയുടെ കരി പുരണ്ടോരീ
കരയാന്‍ പിറന്നോരേ
ആശതന്‍ നീര്‍കയത്തില്‍ വല എറിയാനായി അലയും തോറും അഴലുകള്‍ കൂടുകയല്ലേ
യാ..റബ്അലമീൻ
കണ്ണീരും പുഞ്ചിരിയും ഖാബറിന്റെ മുന്‍പില്‍
കരിങ്കല്‍ ശില്പങ്ങള്‍ അല്ലോ..
കണ്ണീരും പുഞ്ചിരിയും ഖാബറിന്റെ മുന്‍പില്‍
കരിങ്കല്‍ ശില്പങ്ങള്‍ അല്ലോ..

തമ്മില്‍ അടുക്കാത്ത പാളങ്ങളെ
മനസ്സിലെ തീയായി മാറും ദുഖം….
മനുഷ്യനും നിങ്ങള്‍ക്കും ഒന്നല്ലോ…..യാ..റബ്അലമീൻ
ദീപം ഉണ്ടെങ്കില്‍ നിഴലു വരും. ജീവിതം ഉണ്ടെങ്കില്‍ മരണം വരും …
പാതി വഴി ചെന്നാലും പടച്ചോന്‍ വിളിക്കുമ്പോൾ
പോയേ തീരു..മനുഷ്യൻ പോയേ തീരു
പോയേ തീരു..മനുഷ്യൻ പോയേ തീരു

Facebook Comments