Choottu Veeshi Lyrics – Rarichan Enna Pauran

Song Video

Song Lyrics in Malayalam

ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
ചൂടു വെയ്ക്കാന്‍ നമ്മളുക്കൊരു തീക്കൊള്ളി തന്നാട്ടേ (2)
ചൂട്ടു വീശി ഹേ മൂപ്പരേ
ചുണ്ടിലൊരു ചുരുട്ടുമായ് മണ്ടി മണ്ടി നാട്ടില്
തെണ്ടിത്തിന്നു തേന്‍ കുടിയ്ക്കാന്‍ നാണമില്ലേ മൂപ്പരേ
(ചുണ്ടിലൊരു…..)
അക്കരെ നിക്കണ ചക്കരമാവിന്റെ
പൂക്കുലയിലു് കണ്ടുല്ലോ (2)
ഇക്കരെയുള്ളൊരു ചെമ്പകക്കാടിന്റെ
മുക്കിലിരിക്കണ കണ്ടുല്ലോ
(ചൂട്ടു വീശി ………)

പിന്നിലൊരു പഞ്ചായത്ത്
വിളക്കു വെച്ചതാരാണ്
എണ്ണയിട്ടു കരിതുടച്ചു
തിരി കൊളുത്തിയതാരാണ്
(ചൂട്ടു വീശി ………)

ഒന്നു തുറക്കണു പിന്നെ അടക്കണു
കണ്ണിലു വല്ലതും പൊയ്പ്പോയോ
ഒന്നു തുറക്കണു മിണ്ടാതോടുന്നതെന്താണു
നിന്റെ മുണ്ടിനു തീയ് പിടിച്ചൂലോ
ചൂട്ടു വീശി പാതിരാവില്‍
ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ

Facebook Comments