Athapoovum Nulli Trithapoovum Nulli Lyrics – Punnaram Cholli Cholli

Song Video

Song Lyrics in Malayalam

അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി
തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ….

ഇല്ലത്തമ്മ നീരാടി പോരും നേരം
വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ
പൂവും നീരും തൂകിതൂകി
ഏഴേഴുതോഴിമാരും വാ…. (അത്തപ്പൂവും…)

എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മൺകുടത്തിൽ കാത്തു വെയ്ക്കും
മൺകുടത്തിൽ പാത്തു വെയ്ക്കും
മാണിക്കക്കല്ലും തന്നാലോ (അത്തപ്പൂവും…)

ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ
ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ
മാനോടുന്നെ മേലെകാട്ടിൽ
മീനാടുന്നേ താഴെയാറ്റിൽ
മാടത്ത നെഞ്ചിൽ പാടുന്നേ (അത്തപ്പൂവും …)

Facebook Comments