Araliyum..kadhaliyum Lyrics – Jathakam

Song Lyrics in Malayalam

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്‍റെ-
യരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു…………..

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും

മധുരമാമേതോ മകുടിതന്‍ നാദം
കേട്ടുണരുന്ന നാഗിനിപോലെ
പാടി വിളിക്കുന്ന പാല്‍ക്കടലിന്‍‌നേര്‍ക്ക്
പായുന്ന വാഹിനിപോലെ
അണയുന്നു….. ഓടിയണയുന്നു

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും

അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന
പരിവേഷമാര്‍ന്നൊരു ചേലില്‍
ആദിജന്മത്തില്‍ നീ കണ്ടുകൊതിച്ചവ-
ളാണിന്നും പിന്‍‌തുടരുന്നു
തിരയുന്നു……. നിന്നെ തിരയുന്നു

അരളിയും കദളിയും പൂവിടും കാടിന്‍റെ
കരളിലിരുന്നു പൊന്‍‌മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്‍റെ-
യരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു…………..ഓടിവന്നു…………..
ഓടിവന്നു…………..

Facebook Comments