Ambalamukku Kazhinjaal Lyrics – Yuvajanolsavan

Song Lyrics in Malayalam

അമ്പലമുക്കു കഴിഞ്ഞാലുടനെൻ
പെമ്പിളവീട് പെമ്പിളവീട്
പെമ്പിളവീട്
ഈ അവറാനെ പേടിപ്പിക്കണ
പെമ്പിളവീട് പെമ്പിളവീട് പെമ്പിളവീട്

(അമ്പലമുക്ക്)

സന്ധ്യ വന്നുകഴിഞ്ഞാൽ അവറാൻ
അവറാൻ അവറാൻ
അവറാൻ
സന്ധ്യ വന്നുകഴിഞ്ഞാൽ അവറാനൊന്നു മിനുങ്ങും
നെഞ്ചിനുള്ളിൽ
പെമ്പിളയോടൊരു പ്രേമമൊക്കെ തോന്നും

പിന്നൊരു സൈക്കിളെടുക്കും
ഇത്തിരി
കൈയിൽ കരുതും – പട്ടയാണോ
പിന്നൊരു സൈക്കിളെടുക്കും ഇത്തിരി കൈയിൽ കരുതും

ഗന്ധമൊന്നു കുറയ്‌ക്കാൻ പുകയില കൂട്ടി മുറുക്കും
സിനിമാപ്പാട്ടും പാടി
സ്റ്റൈലായങ്ങനെ പോകും
അമ്മായിയപ്പന്റെ ഉള്ളു തണുക്കാൻ
കള്ളൊരു കുപ്പി
വഴിയിൽ വാങ്ങും

അമ്പലമുക്കിന്നപ്പുറമാണെൻ
പെമ്പിളവീട് പെമ്പിളവീട്
പെമ്പിളവീട്
അവിടെ ചെന്നാൽ കാപ്പി കിട്ടും
കട്ടങ്കാപ്പി കട്ടങ്കാപ്പി
കട്ടങ്കാപ്പി

വേവുവോളമിരുന്നാൽ ഇരുന്നാൽ
ഇരുന്നാൽ ഇരുന്നാൽ
ഇരുന്നാൽ
വേവുവോളമിരുന്നാൽ വെട്ടുചേമ്പു പുഴുങ്ങും
ആറുവോളം
കുത്തിയിരുന്നാൽ അയലത്തലയും കിട്ടും കിട്ടും

ഒള്ളതു തന്നു കഴിഞ്ഞാൽ
പെമ്പിള കീശകൾ തപ്പും
കാശു കുറവാണെങ്കിൽ കണ്ണുകൾ കൊല്ലും മൊളക്

പെണ്ണിൻ കെറുവാം മുളകിന്നെരുവിലുമുണ്ടൊരു മധുരം മധുരം
അമ്മായിയമ്മേടെ
കണ്ണിൽ പുകയും
മുളകേ സാക്ഷാൽ മുളകെന്റീശൊ

(അമ്പലമുക്ക്)

Facebook Comments