Ambaadi Thannilorunni.. Lyrics – Hindu Divotional

Song Lyrics in Malayalam

അമ്പാടിതന്നിലൊരുണ്ണി തിരു-
വമ്പാടിക്കണ്ണനാം ഉണ്ണി
ഉണ്ണിക്കു തൃക്കൈയ്യില്‍ പൊന്നോടക്കുഴല്‌
കുഴലില്‍ ചുരക്കുന്നതമൃത്‌
(അമ്പാടി തന്നിലൊരുണ്ണി)

തിരുനടയ്ക്കിരുവശത്തായിരം ദീപങ്ങള്‍
യദുകുല സ്ത്രീകളെ പോലെ
മണിയൊച്ച മുഴങ്ങുന്ന നിന്റെ അമ്പലം
അമ്പാടി പൈയിനെ പോലെ
അതിന്റെ അകിടിലെ മോക്ഷപ്പാലിനെന്‍
ആത്മാവു ദാഹിക്കുന്നു..കൃഷ്ണാ
ആത്മാവു ദാഹിക്കുന്നു..
(അമ്പാടി തന്നിലൊരുണ്ണി)

അണിമയില്‍പ്പീലിയും മന്ദാരമാലയും
വൃന്ദാവനികയെ പോലെ
മുകളില്‍ ചിറകാര്‍ന്നു ചുഴലും ആകാശം
കൃഷ്ണപ്പരുന്തിനെ പോലെ
അമ്പലനടയിലെ തൃപ്പടി ആവാനെന്‍
അന്തരംഗം തുടിയ്ക്കുന്നു കൃഷ്ണാ
അന്തരംഗം തുടിയ്ക്കുന്നു..
(അമ്പാടി തന്നിലൊരുണ്ണി)

Facebook Comments