Akilum Kanmadhavum Lyrics – Alibabayum 41 Kallanmaarum

Song Lyrics in Malayalam

അകിലും കന്മദവും അത്തറും നിറഞ്ഞൊരീ
സുഗന്ധശൈലത്തിൻ താഴ്വരയിൽ
മദനന്റെ കൊടി പാറും തേരിലിറങ്ങുമെൻ അനുരാഗ സർവസ്വമേ
വന്നാലും വന്നാലും എന്റെ വസന്ത മാളിക തുറന്നാലും (അകിലും..)
ഗോരോചനം കൊണ്ടു കതിർ മുടി കെട്ടുമീ
ഗോതമ്പു പാടങ്ങൾക്കരികിൽ (2)
കാറ്റിൽ നീയൊഴുകുമ്പോൾ എന്നിലെ
കർപ്പൂരം ജ്വലിക്കുമ്പോൾ
നിന്റെ ചുണ്ടുകൾ മൂളുന്ന ഗാനം കുടിച്ചു ഞാൻ
വന്നു കണ്ടു കീഴടക്കി
മാർജിയാന മാർജിയാന
എന്റെ മാർജിയാന
എന്റെ മാർജിയാന (അകിലും..)
വെൺ ചന്ദ്രിക തന്ന മൂടുപടം മാറ്റി നീ
മഞ്ഞിന്റെ തൂണിനു പിന്നിൽ (2)
ദാഹിച്ചു നിൽക്കുമ്പോൾ നിന്റെ മുഖം
നാണിച്ചു തുടുക്കുമ്പോൾ
നിന്റെ മുന്തിരിപ്പൂവിന്റെ ഗന്ധം നുകർന്നു ഞാൻ
വന്നു കണ്ടു കീഴടക്കി
മാർജിയാന മാർജിയാന
എന്റെ മാർജിയാന
എന്റെ മാർജിയാന (അകിലും..)

Facebook Comments