Agni Parvatham Pukanju Lyrics – Anubhavangal Paalichakal

Song Video

Song Lyrics in Malayalam

അഗ്നിപർവ്വതം പുകഞ്ഞു
ഭൂ ചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു
രക്ത പുഷ്പം വിടർന്നു
(അഗ്നിപർവതം..)

കഴുകാ കഴുകാ ഹേ കഴുകാ
കറുത്ത ചിറകുമായ്‌ താണു പറന്നീ
കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ പ്രഭാതത്തിൽ
ഈ കനൽ ഊതി ഊതി
കാലമൊരു കത്തുന്ന പന്തമാക്കും
തീ പന്തമാക്കും ആ..ആ…ആ
(അഗ്നിപർവതം..)

ഗരുഡാ ഗരുഡാ ഹേ ഗരുഡാ
ചുവന്ന ചിറകുമായ്‌ താണു പറന്നീ
പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ നിശീഥത്തിൽ
ഈ മുത്തു രാകി രാകി
കാലമൊരു നക്ഷത്ര ജ്വാലയാക്കും
തീ ജ്വാലയാക്കും ആ…ആ…ആ..
(അഗ്നിപർവതം)

Facebook Comments