Ravu Mayave

Malayalam Lyrics

രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ …
രാവു മായവേ.. ഹായ്.. ലോല ലോലമായ്‌
നീ തലോടവേ …

ചില്ലു വാനിൻ ചിരി പോരെ
മുല്ലമേഘ ചിറകേകും
തെന്നലൊരു.. കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി..
മാരനവാനോ വരവായ്..
മാറിലൊരു പൂവിനിതളോടെ ..
രാവു മായവേ.. നീ തലോടവേ…

മഴയുടെ മനസ്സല്ലേ….
നിനക്കെന്റെ മണവാട്ടി
നിറമുള്ള നിനവോരം …
ചിലമ്പണിഞ്ഞാടാൻ വാ … (2)

അവളണിവനിയിൽ പനിനീരിതളിൽ
കണ്ണിമ ചിമ്മും.. തുള്ളിയോ
പവിഴങ്ങളുതിരും പനിമതി നിലവായ്
നിന്നഴകൊഴിയാൻ ഞാൻ വരാമേ..
മെയ് മിനുങ്ങും മേയ്‌മാസം ..
തൂവെയിൽ പൊൻ ചിരിയോടെ
നുള്ളിയതോ.. മഞ്ഞുകവിൾ മേലെ
ഗസലായ്.. കാറ്റിലലിയും നിൻ നാദം
കാതിലൊരു കൊഞ്ചലൊലിയായ്

രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ … ഹായ്
രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ … ഹായ് …ഊ …

ചില്ലു വാനിൻ ചിരി പോരെ
മുല്ലമേഘ ചിറകേകും
തെന്നലൊരു.. കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി..
മാരനവാനോ വരവായ്..
മാറിലൊരു പൂവിനിതളോടെ ..
രാവു മായവേ.. ഉം ….ഉം ..നീ തലോടവേ…
ഉം …

English Lyrics

Mounangal Mindumori

Malayalam Lyrics

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്…
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്…
ഇതുവരെ തിരയുവതെല്ലാം…
മനസിനിതളിൽ അരിയ ശലഭമായ് വരവായ്…
ഇന്നെൻ നെഞ്ചം നീലാകാശം…

പരിചിതമേതോ… പരിമളമായീ…
അറിയുകയായ്‌ ഞാൻ എന്നിൽ നിന്നേ…
വെറുതെയലഞ്ഞൂ… എന്നാലരികിലിതാ നീ…
എന്നെ തഴുകിയുണർത്താനെങ്ങോ നിന്നൂ…
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും…
പേരില്ലാ പൂക്കൾ കാണുകയായ് ഞാൻ…
അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം
അനുരാഗത്തിൻ മായാമന്ത്രം കാതിൽ…
ഇന്നെൻ നെഞ്ചം നീലാകാശം…

ഹൃദയമിതെതോ… പ്രണയനിലാവിൽ…
അലിയുകയായീ വെൺമേഘമായ്…
ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ…
ഹിമകണമാമെൻ മോഹം മെല്ലേ…
ആഴത്തിൽ മീനായ്‌ നീന്തി വരൂ നീ…
ആകാശം നീളെ പാറി വരൂ നീ…
പടരുകയാണെങ്ങും തെളിയുകയാണെൻ
മിഴിയോരത്തിൽ നിന്റെ രാഗോന്മാദം…
ഇന്നെൻ നെഞ്ചം നീലാകാശം…

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്…
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്…
ഇതുവരെ തിരയുവതെല്ലാം…
മനസിനിതളിൽ അരിയ ശലഭമായ് വരവായ്…
ഇന്നെൻ നെഞ്ചം നീലാകാശം…

English Lyrics

Cherupunchiri innale

Malayalam Lyrics

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ…
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ…
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

നാ…ന…ന…ആ…
പ നി സ ഗ രി…
നി സ ഗ രി ധ നി സ നി ധ പ മ പ നി ധ… ആ…
തരിവളയുടെ കിലുകിലം…
തേടും കാതിൽ ഏതോ…
കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ…
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം…
ഇളംമുള്ളു കൊള്ളും ഓർമ്മ നീറുന്നൂ…
തീരാമൌനം ഏറെകണ്ടിൽ ഉള്ളിൽ ചേർത്ത്…
ആശാനാളം താഴുന്നല്ലോ പകലോടൊത്ത്
മുഖമേകുവാൻ മടി തോന്നിയോ…
നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ…

ഇളമഴയുടെ തുള്ളികൾ…
തണവേകാൻ വന്നെന്നാലും…
വിളിപ്പാട് ദൂരെ പെയ്തു വേഗം മാഞ്ഞോ…
വെയിലൊടെ തഴുകുമ്പോഴും…
തൂമഞ്ഞിന്നെന്തേ മുന്നിൽ…
മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ…
ഓർക്കാതെത്തും വേനൽ തൂകും തീച്ചൂടത്ത്…
പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ട്
മറയുന്നുവോ മലർമാസമേ…
വിട ചൊല്ലാതേതോ കാണാദൂരത്ത്…

ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ…
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും…
ഏലം കാറ്റെന്തേ നെഞ്ചോരം…
കുളിരിത്തിരി പകരാതെയീ…
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ…

English Lyrics

Hara Hara Theevram

Malayalam Lyrics

ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമ്മം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സുക്ഷമനേത്രം
സത്യയുക്തം സർവദാ
സുസന്നദ്ധം സുരക്ഷാർത്ഥം (2)

അവനകർമാത്ഥകം ക്ഷിതിക്ഷേമകാരം
ചൗരികാ പ്രശമനചതുരം രണേ രാജിതം (2)
അപഗതി സമയേ ക്ഷണനിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം (2)
ഹര ഹര തീവ്രം വീക്ഷണം
സുസന്നദ്ധം സുരക്ഷാർത്ഥം (2)

വിനയഭാവാത്മകം അനുജ്ഞാനു ശീലം
ഭാസതേ സഹജനമമതാ വിവേകാജ്ഞിതം (2)
കർമണികുശലം അചലിതംചിരം യുദ്ധവീര സ്വയം
ഗുണഗണിത സഹിതം വിചരതേ സദാ വീരസേനാ ഗണം
അപഗതി സമയേ ക്ഷണനിവാരണം സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം
ഹര ഹര തീവ്രം വീക്ഷണം
സുസന്നദ്ധം സുരക്ഷാർത്ഥം (2)

English Lyrics

Ungaliladi vanna

Malayalam Lyrics

ആ ..ആ
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്
ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞു പോയ്‌
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടു പോയ്..
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ് ….

എരിവേനലിന്റെ കൈവിരൽ..എൻനേർക്കു നീളവേ..
കളിയാടുമെന്റെ പൂവനം വെയിലേറ്റു വാടവേ
മഞ്ചാടി കാത്ത ചില്ലുചെപ്പും ചിന്നിവീഴവേ
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞു പോയ്‌…
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടു പോയ്
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്

കരൾനോവു മാഞ്ഞു വീണ്ടുമെൻ തൂമൈന പാടുമോ..
കിളിമാനസം തലോടുവാൻ പൂങ്കാറ്റു പോരുമോ
ഈ പാത മൂടി നിന്ന മഞ്ഞും മാഞ്ഞുപോകുമോ..
തൂമാരി തോർന്നു പൊയ്ക ഇളം പൂവ് ചൂടുമോ…
കാർമേഘമാന മാരിമയിൽ പീലി നീർത്തുമോ
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്

English Lyrics

Onnaman thinkal oru roopamayithe

Malayalam Lyrics

ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ
രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ
മൂന്നാമൻ തിങ്കളിൽ മുട്ട പൊലിഞ്ഞിതെ
നാലാമൻ തിങ്കളിൽ നാഗ സമുക്തിതെ
അഞ്ചാമൻ തിങ്കളിൽ പാഞ്ചമി നോറ്റിതെ
ആറാമൻ തിങ്കളിൽ ആടിമറിഞ്ഞതെ
ഏഴാമൻ തിങ്കളിൽ എഴുതിതെളിഞ്ഞതെ
എട്ടാമൻ തിങ്കളിൽ ഞെട്ടി ഉണർന്നതെ
ഒൻപതാമൻ തിങ്കളിൽ ഓടിമറഞ്ഞതെ
പത്താമൻ തിങ്കളിൽ പാൽക്കടൽ പൂക്കതെ

ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ
രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ
ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ
ഒരു രൂപമായിതെ …

English Lyrics

Thaakka thakita thakita

Malayalam Lyrics

.

English Lyrics

Thaakka thakita thakita thakita..
Kirthaka thakita thoomm…. (4)
Varikallo.. Varikallooo…
Varikabaathee…
Porikallo.. Porikallooo…
Porikabathee… (2)
Thekkunundoru shara thiru ayodhyaaa…
Vadakkunundaru shara Maha Mezhukkk…
Mahamezhu parvathathinte mukal mudi melee…
Thorune azhakinoru nallarayminshammm…
Kiraaa.. Kiraa.. Rakiraa Rakiraaa… Rakiraa Rakiraaa…
Hey… Kiraaa.. Kiraa.. Rakiraa Rakiraaa… Rakiraa Rakiraaa… (2)
Nalarayminshathinte mukal mudi meleee…
Kanuni azhakinoru azhakulla devatha…
Varikallo.. Varikallooo…
Varikabaathee…
Porikallo.. Porikallooo…
Porikabathee… (3)
Thaakka thakita thakita thakita..
Kirthaka thakita thoomm…. (4)

Arikil nin arikil nin akalathe

Malayalam Lyrics

.

English Lyrics

aaaa… aaaaa…. mmmmm…. mmmm…..
Arikil nin arikil nin akalathe irikaamm..
Mizhi randum nanayumbol thunayayirikammm… (2)
Orumichoru anuraaga puzhayi ini ozhugammm..
Orumichaa maanathe mukilayi theeramm..
Orumichaa maanathe mukilayi theeramm..
Thathara.. tharathatharaa… tharathatharaa.. tharaa…
Rathatharathara thaararaa… (2)
Kavilinayil kaliyayi en kai thotathinale…
Azhakuloru aambal poo viriyunathu pole…(2)
Virinetiyil manimutham thodiyichathinelee…
Cheruchundil narupunchiri vidarunathu polee… (2)
Arikil nin arikil nin akalathe irikaamm..
Mizhi randum nanayumbol thunayayirikammm… (2)

Oru venal puzhayil thelineeril

Malayalam Lyrics

ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..

ഒരു കാറ്റിൽനീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ…
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..

ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും..മൃതുനിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുയരുന്നു ശലഭം പോൽ നീ…
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇല വെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലും മൺചിറാതിൻ നാളം പോൽ നിന്നാലും നീ..
ഉം…ഉം…

English Lyrics

oru venal-puzhayil thelineeril
pulari thilangee mookam
ilakalil pookkalil-ezhuthee njan
ila-veyilaay ninne
meghamaay en thaazhvarayil
thaalamaay-en-aathmaavil
nenchilaalum manchiraathin
naalampol ninnaalum nee…
(venal…)

oru kaattil neenthi vannennil
peythu-nilkkoo neeyennum
mazha mayilppeeli neerthum
priya-swapname
pala vazhimarangalaay ninavukal nilkke
kolusaniyunna nilaave
nin-pada-thaalam vazhiyunna
vanaveedhi njan….
(venal…)

chiramen thirakkaikal neelum
harithaardratheeram-ariyaathe nee
pala-janmamaay manam thedum
mriduniswanam
veyilizhakal paakiyee mandhaarathinilakal
pothinjoru koottil
thapassil ninnunarunnu
shalabampol nee…

Malamele Thirivachu

Malayalam Lyrics

മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ…
ഇവളാണിവളാണ് മിടുമിടുക്കി…
മലയാളക്കരയുടെ മടിശ്ശീല നിറക്കണ
നനവേറൂം നാടല്ലോ ഇടുക്കീ…
ഇവളാണിവളാണ് മിടുമിടുക്കി…
ഇവിടുത്തെ കാറ്റാണ് കാറ്റ്…
മലമൂടും മഞ്ഞാണ് മഞ്ഞ്…
കതിർ കനവേകും മണ്ണാണ് മണ്ണ്…

കുയിലുമല ചെരിവുകളിൽ കിളിയാറിൻ പടവുകളിൽ
കുതിരക്കല്ലങ്ങാടി മുക്കിൽ…
ഉദയഗിരി തിരുമുടിയിൽ പൈനാവിൽ വെണ്മണിയിൽ
കല്ലാറിൻ നനവോലും കടവിൽ…
കാണാമവളേ… കേൾക്കാമവളേ…
കനകപ്പൂങ്കൊളുന്തൊത്ത പെണ്ണ്…
നറുചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ട്
കനവിൻ തൈ നട്ടുണരും നാട്…
നെഞ്ചിലലിവുള്ള മലനാടൻ പെണ്ണ്…

മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ…
ഇവളാണിവളാണ് മിടുമിടുക്കി…

കുറുനിരയിൽ ചുരുൾ മുടിയിൽ പുതു കുറുഞ്ഞി പൂ തിരുകും
മൂന്നാറിൻ മണമുള്ള കാറ്റ്…
പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ
കൂട്ടാറിൽ പോയി വരും കാറ്റ്…
പോരുന്നിവിടേ… ചായുന്നിവിടേ…
വെടിവട്ടം പറയുന്നുണ്ടിവിടേ…
അവൾ തൊടിയെല്ലാം നനച്ചിട്ട് തുടു വേർപ്പും തുടച്ചിട്ട്
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്…
നല്ല മലനാടിൻ ചുണയുള്ള പെണ്ണ്…

മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കീ…
ഇവളാണിവളാണ് മിടുമിടുക്കി…
മലയാളക്കരയുടെ മടിശ്ശീല നിറക്കണ
നനവേറൂം നാടല്ലോ ഇടുക്കീ…
ഇവളാണിവളാണ് മിടുമിടുക്കി…
ഇവിടുത്തെ കാറ്റാണ് കാറ്റ്…
മലമൂടും മഞ്ഞാണ് മഞ്ഞ്…
കതിർ കനവേകും മണ്ണാണ് മണ്ണ്…

English Lyrics

Malyalam Song Lyrics